Headlines
Loading...
നിങ്ങളുടെ പേരിൽ എത്ര സിം കാർഡുകൾ  ഉണ്ടെന്ന് അറിയാം - Get your existing sim connections information

നിങ്ങളുടെ പേരിൽ എത്ര സിം കാർഡുകൾ ഉണ്ടെന്ന് അറിയാം - Get your existing sim connections information




നിങ്ങളുടെ പേരിൽ നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് വാങ്ങിയ എല്ലാ സിം കാർഡുകളുടെയും വിശദാംശങ്ങൾ ഇനി നിങ്ങൾക്കു TAFCOP ഇന്ത്യൻ ഗവണ്മെന്റ് വെബ്സൈറ്റിലൂടെ ആധാർ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിച്ച് കൊണ്ട് OTP  യുടെ സഹായത്താൽ വിവരങ്ങൾ  അറിയാം .


കൂടാതെ ആരെങ്കിലും നിങ്ങളുടെ ആധാർ നമ്പർ മോഷ്ടിച്ച് അത് ഉപയോഗിച്ച് കൊണ്ട്  നിങ്ങളുടെ പേരിൽ ഏതെങ്കിലും സിം കാർഡ് എടുത്തിട്ടുണ്ടെങ്കിൽ  ആ   സിം കാർഡുകൾ തൽക്ഷണം റിപ്പോർട്ട് ചെയ്തുകൊണ്ട്  തടയാനും കഴിയും.



TAFCOP  - ദി ടെലികോം അനാലിറ്റിക്സ് ഫോർ ഫ്രാഡ് മാനേജ്മെന്റ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വെബ്‌സൈറ്റിൽ കയറി  ആധാർ ലിങ്ക് ചെയ്തിരിക്കുന്ന  നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക, ശേഷം  OTP നൽകുമ്പോൾ തന്നെ നിങ്ങളുടെ ആധാർ നമ്പറിൽ നിന്ന് വാങ്ങിയ എല്ലാ സിം കാർഡുകളുടെയും നമ്പറുകൾ നിങ്ങൾക്ക് അറിയാം. നിങ്ങൾ ഉപയോഗിക്കാത്തത് ബ്ലോക്ക് ചെയ്യാനും കഴിയും. വെബ്സൈറ്റ് ലിങ്ക് താഴെ കാണാം.

Website link: https://tafcop.dgtelecom.gov.in

0 Comments:

Booking.com
Booking.com